കേരളത്തിലുണ്ടായ പ്രളക്കെടുതിയില്‍ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്നത്തിലാണ് കേരള ജനത. അതിന്‍റെ ഭാഗമായി ജനങ്ങള്‍ ഒന്നടങ്കം ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കികയാണ്. സാമ്പത്തികമായും അല്ലാതെയുമുള്ള സഹായ സഹകരണങ്ങളുമായി നിരവധി പേരാണ് കേരളത്തിലെത്തുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തില്‍ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്‍റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങള്‍ […]

