വിജയ് യേശുദാസ് നായകനാകുന്ന ‘പടൈവീര’ന്‍റെ ട്രെയിലര്‍ പുറത്ത്

മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘പടൈവീര’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം. നേരത്തെ വിജയ് ധനുഷ് ചിത്രം മാരിയില്‍ വില്ലനായി എത്തിയിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നത് ആദ്യമായാണ്.