പൊട്ടിച്ചിരിയുണര്‍ത്തി ‘ഓട്ടര്‍ഷ’യുടെ പുതിയ ടീസര്‍- VIDEO

അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബര്‍ 23 മുതല്‍ തിയേറ്ററുകളില്‍ ഓടിത്തുടങ്ങും. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. ചിത്രത്തിലെ നായകനും നായികയും അനുശ്രീ ആണെന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നു. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഏറിയ പങ്കും […]

ഓട്ടോറിക്ഷാ ഡ്രൈവറായി അനുശ്രീ എത്തുന്നു.

ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായി എത്തുന്നു. ‘ഓട്ടര്‍ഷ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.