തിരുവല്ല: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോളനികളിലും എത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകര്‍ന്ന് കേരളത്തിലെ ഏറ്റവും പ്രശസ്ത മ്യൂസിക്ക് ബാന്‍ഡായ ഊരാളി. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിലാണ് ഊരാളി സംഘം പ്രളയബാധിതര്‍ക്ക് മാനസിക ഉല്ലാസം പകരാനായി ജില്ലയിലെത്തിയത്. തൃശൂര്‍ ഊരാളി മാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സജി, ജെയ്‌ജെ, മല്ലു എന്നിവര്‍ പങ്കെടുത്തു. ആറന്‍മുള എഴിക്കാട് കോളനി, ഇരവിപേരൂര്‍ മുട്ടുമ്ബുറം കോളനി, തെക്കേമല പന്നിവേലിച്ചിറ കോളനി, കടപ്ര കണ്ണശ്ശ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍, […]

