മാതൃഭൂമി ചീഫ്‌ റിപ്പോര്‍ട്ടര്‍ എന്‍ എസ്‌ ബിജുരാജ്‌ അന്തരിച്ചു

കോട്ടയം: മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ്‌ റിപ്പോര്‍ട്ടര്‍ എന്‍ എസ്‌ ബിജുരാജ്‌ (49)ഹൃദയാഘാതംമൂലം അന്തരിച്ചു. രണ്ട്‌ ദിവസമായി കോഴഞ്ചേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മാതൃഭൂമി കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌. ബംഗളൂരുവിലും മംഗലാപുരത്തും പാറ്റ്‌നയിലും ചീഫ്‌ കറസ്‌പോണ്ടന്റ്‌ ആയിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്‌. ഭാര്യ : ഹേമ. മകന്‍ : ഗൗതം