ദുബായ് പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കാന്‍ ഇനി നോല്‍ കാര്‍ഡ് നിര്‍ബന്ധം

ദുബായ്: ദുബായിലെ പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഇനി മുതല്‍ ആര്‍.ടി.എ പുറത്തിറക്കുന്ന നോള്‍ കാര്‍ഡ് നിര്‍ബന്ധം. ഇതിന്‍റെ ഭാഗമായി റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച്‌ ദുബായ് മുനിസിപ്പാലിറ്റി പാര്‍ക്കുകളുടെ പ്രവേശന കവാടങ്ങളില്‍ 70 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാര്‍ക്കുകളില്‍ ഇനിമുതല്‍ പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുകയില്ല. പകരം നോല്‍ കാര്‍ഡുകളാണ് പ്രവേശനത്തിനായി ഉപയോഗിക്കേണ്ടതെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.  ടിക്കറ്റ് കൗണ്ടറുകളില്‍ 25 ദിര്‍ഹം നല്‍കിയാല്‍ പുതിയ നോള്‍ കാര്‍ഡുകള്‍ ലഭിക്കും. സബീല്‍ പാര്‍ക്, അല്‍ മംസാര്‍ […]