നിര്‍ഭയയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് 6 വര്‍ഷം; മകളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്ന് അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായ പീഡനത്തിനിരയായ നിര്‍ഭയ മരിച്ചിട്ട് ആറ് വര്‍ഷമാകുന്നു. മകളുടെ മരണശേഷം ഇത്രയും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അവള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് പറയുന്നു അമ്മ ആശാ ദേവി. ‘എന്‍റെ മകള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്‍റെ തകര്‍ച്ചയാണിത്. പെണ്‍കുട്ടികളെ അവര്‍ ദുര്‍ബലരല്ലെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ മാതാപിതാക്കളോട് പറയാനുള്ളത് അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നാണ്’ ആശാദേവി പറഞ്ഞു. നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം […]