കണ്ണൂര്‍ : കണ്ണൂരില്‍ നിര്‍മിച്ച നായനാര്‍ അക്കാദമി നാളെ നാടിന് സമര്‍പ്പിക്കും. അക്കാദമി നായനാര്‍ ദിനമായ മെയ് 19 ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ചടങ്ങില്‍ നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യുന്നതാണ്. കൂടാതെ, നായനാര്‍ അക്കാദമി മ്യൂസിയം കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയമാണ് കണ്ണൂരില്‍ വരുന്നത്.മാത്രമല്ല പാര്‍ട്ടിയുടെ ചരിത്രം ഉള്‍കൊള്ളുന്ന മ്യൂസിയം,റഫറന്‍സ് ലൈബ്രറി,ഓപ്പണ്‍ തീയേറ്റര്‍ […]

