ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പട്നായിക്കിനെ പ്രധാനമന്ത്രിയാണ് റിമോര്‍ട്ട് കണ്ട്രോള് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. ഒഡീഷയിലെ കലഹാന്ദി ഭവനാപട്ടണത്തില് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ “മോദി നിങ്ങള്‍ക്ക് റഫാല്‍ നല്കി. കോണ്‍ഗ്രസ് നിങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കും. പാവപ്പെട്ടവരെ സഹാ യിക്കാന്‍ മിനിമം വേതനം ഉറപ്പാക്കാനുള്ള തീരുമാനത്തില്‍നിന്നും ലോകത്തിലെ ഒരു ശക്തിക്കും തങ്ങളെ പിന്തിരിപ്പിക്കാന് കഴിയില്ല. ഇത് […]

