കെയ്റോ: മുറിയന്‍ ജീന്‍സ് ധരിച്ച് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ് എന്ന പ്രസ്താവന നടത്തിയ അഭിഭാഷകന്‍ ഇപ്പോള്‍ വിവാദക്കുരുക്കിലാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് വരാനിരിക്കുന്ന നിയമത്തിന്‍റെ കരടിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് തികച്ചും സ്ത്രീവിരുദ്ധമായ നിലപാടുമായി നബീല്‍ അല്‍ വഹ്ശ് എന്ന അഭിഭാഷകന്‍ രംഗത്തു വന്നത്. തുടകളുടെ പകുതിയും കാണിച്ച് ഒരു പെണ്‍കുട്ടി തെരുവിലൂടെ നടക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാവുമോ എന്നായിരുന്നു വഹ്ശിന്‍റെ ചോദ്യം. ധാര്‍മികത സംരക്ഷിക്കലാണ് രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തെക്കാള്‍ പ്രധാനമെന്നും അത്തരത്തില്‍ നടക്കുന്ന യുവതികള്‍ ബലാത്സംഗത്തിന് അര്‍ഹരാണെന്നുമാണ് അദ്ദേഹം […]

