കാക്കനാട്: സിനിമാ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് പിടികൂടി. നികുതിവെട്ടിച്ചതിന് കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് കാരവാനുകള്‍ പിടിച്ചെടുത്തത്. 19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് മറ്റ് രണ്ട് കാരവനുകള്‍ക്കെതിരേയുള്ള കേസ്. ഓരോ വാഹനത്തിനും പിഴയായി അര ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ ഈടാക്കുകയും ചെയ്തു. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ നായികയായ […]

