പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തരേസ പുരസ്കാരം

സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്ത് പ്രിയങ്ക ചോപ്രയ്ക്ക് മദര്‍ തെരേസ പുരസ്കാരം. സമൂഹത്തില്‍ സമാധാനം, സമത്വം സാമൂഹികനീതി എന്നിവ ഉറപ്പാക്കാനായും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്കാരം നല്‍കുന്നത്. പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്രയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ പ്രിയങ്ക മുന്നിട്ടിറങ്ങിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രിയങ്ക യൂണിസെഫിന്‍റെ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയാണ്.