കാസര്‍ഗോഡ് ജില്ലയിലും കുരങ്ങ് പനി വ്യാപിക്കുന്നു

കാസര്‍ഗോഡ്: കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലായി കുരങ്ങ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോഡ് ജില്ലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനെ സമീപിക്കുന്നത്. കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ കാസര്‍കോഡ് ജില്ലയിലും വ്യാപിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയത്. കുരങ്ങുകള്‍ക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം […]

വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് കുരങ്ങു പനിയാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തിരുനെല്ലി സ്വദേശിക്കാണ് കുരങ്ങുപനി അഥവാ കെഎഫ്ഡി സ്ഥിരീകരിച്ചത്. അതേസമയം, വയനാട് ജില്ലയില്‍ കുരങ്ങു പനിക്കെതിരെ ആരോഗ്യവകുപ്പിന്‍റെ കനത്ത ജാഗ്രതാ നിര്‍ദേശം ഉണ്ട്. വനത്തിലേക്ക് പോകുന്നവരുള്‍പ്പെടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 2015 ല്‍ പനി ബാധിച്ച്‌ 11 പേര്‍ ജില്ലയില്‍ മരിച്ചിരുന്നു. […]