ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇര’യിലെ പുതിയ ഗാനം പുറത്തെത്തി. സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയാണ് നായിക. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമായ ഇരയില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍ ആണ്. ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് […]

