പ്രധാനപ്പെട്ട രംഗങ്ങളെല്ലാം കങ്കണ നീക്കി, തന്നെ ചതിക്കുകയായിരുന്നു; ഗുരുതര ആരോപണവുമായി ആദം ജോണ്‍ നായിക രംഗത്ത്

കങ്കണ റണാവത്തിനെതിരെ ആദം ജോണിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മിഷ്തി രംഗത്ത്. നടിക്കെിരെ ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിഷും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മിഷ്തിയുടെ ആരോപണം. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിച്ചെന്ന് നടി പറയുന്നു. കങ്കണയുടെ മണികര്‍ണികയാണ് വിവാദച്ചുഴിയില്‍ അകപ്പെട്ടത്. അവര്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു. ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്‍ത്തിയാക്കിയത് അതില്‍ എഡിറ്റിങ് നടത്തി തന്‍റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നല്‍കുന്ന തരത്തില്‍ ഈ ചിത്രത്തെ മാറ്റി. സിനിമ തിയറ്ററില്‍ കണ്ട് താന്‍ […]