‘റിമൂവ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ മെസഞ്ചറില്‍ എത്തി

ഫേസ്ബുക്ക് മെസഞ്ചറില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാം. പുതിയ ‘അണ്‍ സെന്‍റ്’ ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ് ഫെയ്സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫേസ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച്‌ പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് […]

കുട്ടികള്‍ക്കായി ഫേസ്ബുക്ക് മെസഞ്ചര്‍ കിഡ്സ് വരുന്നു

കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫെയ്സ്ബുക്ക് മെസ്സഞ്ചറിന്‍റെ ചെറിയ പതിപ്പ് എത്താന്‍ ഒരുങ്ങുന്നു. നിലവില്‍ 6 മുതല്‍ 12വരെ വയസുള്ള കുട്ടികള്‍ക്ക് ഫെയ്സ്ബുക്കിലോ മെസ്സഞ്ചറിലോ അക്കൗണ്ട് ഉണ്ടാക്കുന്നതിന് അനുവാദമില്ല. ഇതിനാണ് മാറ്റം വരുന്നത്. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ എത്തുന്ന ഈ പതിപ്പിന് മെസ്സഞ്ചര്‍ കിഡ്സ് എന്നാണ് പേര്. വയസില്‍ കൃത്രിമത്വം കാണിച്ച്‌ നിരവധി കുട്ടികള്‍ ഫെയ്സ്ബുക്ക് ഇന്ന് ഉപയോഗിക്കുന്നുണ്ട്. മെസ്സഞ്ചര്‍ കിഡ്സിന്‍റെ പൂര്‍ണ്ണനിയന്ത്രണം മാതാപിതാക്കള്‍ക്കായിരിക്കും. വണ്‍ ടു വണ്‍ ഗ്രൂപ്പ് ചാറ്റ്, ചെല്‍ഡ് ഫ്രണ്ട്ലി മാസ്കുകള്‍, ഇമോജികള്‍, ജിഫ്, […]