തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് നിലവില്‍ 22 കേസുകളുള്ളത്. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് അമിത വില ഈടാക്കി മെഡിക്കല്‍ ഷോപ്പുകള്‍ തീവെട്ടിക്കൊള്ള നടത്തുന്നത്. സംസ്ഥാനത്തെ മരുന്നു ഷോപ്പുകളിലും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളിലും അമിത വില ഈടാക്കുന്ന കാര്യത്തില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസുകളുള്ള മെഡിക്കല്‍ സ്‌റ്റോറുകള്‍: തിരുവനന്തപുരം ജില്ലയിലെ മണക്കാട് എസ്.ആര്‍ ലോജിക്കല്‍ […]

