‘കഴുത്തില്‍ മൂന്ന് ഞരമ്ബുകള്‍ക്ക് പരിക്കുണ്ട്, ജീവന്‍ രക്ഷിച്ച എല്ലാവര്‍ക്കും നന്ദി’: മാത്യു ഹെയ്ഡന്‍

സിഡ്നി: ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് സര്‍ഫിങ്ങിനിടെ അപകടം. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നട്ടെല്ലിനുമാണ് പരിക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്ച്ചയാണ് സംഭവം. മകന്‍ ജോഷിനോടൊപ്പം സ്റ്റ്രാഡ്ബ്രോക്ക് ദ്വീപില്‍ സര്‍ഫിങ്ങിനിടെ തിരമാലകള്‍ക്കുള്ളില്‍പ്പെട്ട് ഹെയ്ഡന് പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം നെറ്റിയില്‍ മുറിവേറ്റ് രക്തം വരുന്ന ചിത്രം പങ്കുവെച്ച്‌ ഹെയ്ഡന്‍ ഇന്‍സ്റ്റഗ്രാമിലൂടെ എല്ലാവരേയും വിവരമറിയിക്കുകയായിരുന്നു. ‘കുറച്ച്‌ ദിവസത്തേക്ക് കളി നിര്‍ത്തിവെച്ചു’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. കഴുത്തിലെ മൂന്ന് ഞരമ്പുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ബുള്ളറ്റില്‍ […]