ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം മറഡോണയിലെ ആറ് ഗാനങ്ങളും ജുക്‌ബോക്‌സില്‍ ഇടംനേടി. ചിത്രത്തിലെ കാതലേ എന്ന ഗാനം മുമ്ബ് പുറത്തുവിട്ടിരുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. കാതലേ കണ്ണിന്‍ കാവലേ.. എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രുതി ശശിധരനാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും സിനിമയുടെ മൂഡിനെ പ്രതിനിധാനം ചെയ്യുന്നത് ആണ്. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന […]

