തൃശൂര്‍: തയ്യല്‍ക്കടയുടെ ബോര്‍ഡ് വെച്ച് വീടിനുള്ളില്‍ പെണ്‍വാണിഭം നടത്തിയ നാലുപേര്‍ അറസ്റ്റില്‍. നാട്ടുകാരെ പറ്റിച്ച് പുഴയ്ക്കലില്‍ വാടകവീട് സംഘടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായെങ്കിലും ഇവരെല്ലാം ചെറു മീനുകളാണ്. ഇവരില്‍ നിന്ന് പൊലീസിന് ഒരു വിവരവും കിട്ടുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വാണിഭ ലോബിക്ക് ഇതുമായി ബന്ധപ്പെട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. നാട്ടുകാരുടെ സംശയം മൂലമാണ് ഇവര്‍ അറസ്റ്റിലാവാന്‍ കാരണം. പൊലീസ് റെയ്ഡിന് എത്തുമെന്നറിഞ്ഞ് നടത്തിപ്പുകാരിയായ യുവതി മുങ്ങി. സ്ഥിരമായി വീട്ടില്‍ […]

