മനോരമ റൂട്ട്മാപ്പിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൊങ്കാല

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്ന് വെള്ളം ഏതൊക്കെ റൂട്ടുകളിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിലെത്തുന്നതെന്ന റൂട്ട്മാപ്പിനെ ട്രോളി രംഗത്തെത്തിയിരിക്കുകാണ് ട്രോളന്മാര്‍. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി മനോരമ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതുവഴി വെള്ളം സഞ്ചരിക്കുമ്പോള്‍ മനോരമ ഓഫീസിലും കൂടി കയറി പോകാമെന്നുമാണ് രസകരമായ ചില ട്രോളുകള്‍ വരുന്നത്. വെള്ളം […]