40 രൂപയ്ക്ക് നെയ്ച്ചോറും ചിക്കന്‍കറിയും, 5 രൂപയ്ക്ക് പലഹാരങ്ങള്‍; അതിശയമീ ഹോട്ടല്‍

മങ്കട: ദിനവും വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ആഹാരസാധങ്ങള്‍. ഈ സാഹചര്യത്തിലാണ് വിലക്കിഴിവു കൊണ്ടും ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കിയും ഒരു ഹോട്ടല്‍ ഹിറ്റായിരിക്കുന്നത്. പെരുന്തല്‍മണ്ണ റോഡില്‍ മക്കരപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ‘നോണ്‍ സ്റ്റോപ്പ് ‘ ഹോട്ടലാണ് ചുരുങ്ങിയ കാലം കൊണ്ട് നാട്ടില്‍ ഹിറ്റായത്. ദേശീയപാത 213-ലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകളില്‍നിന്നുള്ള  അര്‍ഷദ്, സക്കീറലി, ഖാദറലി എന്നീ മൂവര്‍ സംഘത്തിന്‍റെ ചിന്തയില്‍നിന്ന് രൂപംകൊണ്ട ആശയമാണ് ഈ ന്യായവില ഹോട്ടല്‍. ചായ, എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്ക് അഞ്ചുരൂപ, 10 രൂപയ്ക്ക് ജ്യൂസ്, 60 […]