മുംബൈ: ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴത്തെ മീ ടൂ കാമ്പയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ ചപ്പല്‍ മാരൂംഗി കാമ്പയിന്‍ തുടങ്ങിയെന്ന് മാളവിക പറയുന്നു. ‘ഞാന്‍ പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെ അന്ന് വരെ കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്‍റടികളും അതിക്രമങ്ങളും വായനോട്ടവും നേരിടേണ്ടി […]

