കറാച്ചി:പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മൗലീക അവകാശങ്ങള്‍ക്കുമായി പോരാടിയതിന് തീവ്രവാദികളുടെ വെടിയുണ്ടക്കിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് ജന്‌മനാടായ പാക്കിസ്ഥാനില്‍ മടങ്ങിയെത്തി. ആറുവര്‍ഷങ്ങള്‍ക്കുശേഷമാണ് മലാലയും കുടുംബവും പാകിസ്‌ഥാനിലെത്തുന്നത്. കുറച്ചുനാളത്തെ സന്ദള്‍ശനത്തിനാണ് പാക്കിസ്‌ഥാനിലേക്കെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് മലാല പാക്കിസ്‌ഥാനില്‍ എത്തിയത്. പാക് പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുമായി മലാല കൂടിക്കാഴ്ച്ച നടത്തിയേക്കും.സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രചരണം നടത്തിയതിന് 2012ലാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ വെടിവെച്ചത്. […]

