കണ്ണൂര്‍: കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. സമരത്തെ രാഷ്ട്രിയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്‌തെന്നും ബിജെപി സമരം നടത്തുന്നിടത്ത് എങ്ങനെപോകുമെന്നും എം മുകുന്ദന്‍ ചോദിച്ചു. കീഴാറ്റൂരില്‍ തുറന്ന ചര്‍ച്ചയാണ് വേണ്ടത്. ആര് ജയിക്കും എന്നതല്ല പ്രധാനമെന്നും എം മുകുന്ദന്‍ പറഞ്ഞു. കീഴാറ്റൂരില്‍ നടക്കുന്ന ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. […]

