ബിജെപിയുടെ സമരവേദിയില്‍ സി.പി.എം നേതാവിന്‍റെ കൊച്ചുമകന്‍

തിരുവനന്തപുരം: പോലീസ് അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സംഘടിപ്പിച്ച സമരത്തില്‍ സി.പി.എം നേതാവ് എം.എം. ലോറന്‍സിന്‍റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍. ഡി.ജി.പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് മിലന്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായാണ് താന്‍ സമരത്തിനെത്തിയതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയാണ് മിലന്‍. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും ഇതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മിലന്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ സിപിഎം- […]