ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എം.എം കല്‍ബുര്‍ഗിയെയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തരത്തിലുള്ള തോക്കാണ് എന്ന് ഫോറന്‍സിക് വിഭാഗം. രണ്ടു വര്‍ഷം മുന്‍പ് എം.എം കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ചതിന് സമാനമായ 7.65 എം.എം നാടന്‍ പിസ്റ്റളാണ് ഗൗരി ലങ്കേഷിനെയും വധിക്കാന്‍ ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്‍റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ച് […]

