ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കെടുതികളെ കുറിച്ച് ലോക്‌സഭ ബുധനാഴ്ച ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് സ്‌പീക്കര്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് കെ.സി.വേണുഗോപാലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ മറ്റ് എം.പിമാര്‍ പിന്തുണയ്ക്കുകയായിരുന്നു. അഞ്ച് മണിക്കൂറാണ് ചര്‍ച്ച നടക്കുക. നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി മഴക്കെടുതികള്‍ വിലയിരുത്തിയിരുന്നു. ഇതുവരെയുണ്ടാകാത്ത നഷ്ടമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് […]

