പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി

കുവൈത്ത് : കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കി. മാര്‍ച്ച് 10 മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നതാണ് നിര്‍ത്തലാക്കിയത്. മറ്റ് പ്രവാസികളിലേക്കും കൂടി നടപടി ഉടന്‍ വ്യാപിപ്പിക്കും .

കു​വൈത്തില്‍ കനത്ത ചൂട്: ജാഗ്രതാ നിര്‍ദ്ദേശവുമായി കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

കു​വൈ​ത്ത് സി​റ്റി: കുവൈത്ത് ക​ടു​ത്ത ചൂ​ടി​ലേ​ക്ക് മാ​റി​യ​താ​യി കു​വൈ​ത്ത് കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂ​ടി​യ ചൂ​ട് 50 ഡി​ഗ്രി​യും കു​റ​ഞ്ഞ​ത് 36 ഡി​ഗ്രി​യു​മാ​യാണ് രേ​ഖ​പ്പെ​ടു​ത്തി​യത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് കൂ​ടി​യേ​ക്കും. 45 മു​ത​ല്‍ 20 വ​രെ കി.​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ​ടി​ക്കാ​നും ഇ​ട​യു​ണ്ട്. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ള്‍ ഉ​യ​ര്‍​ത്താ​നും കാഴ്ച്ചപരിധി കു​റ​ക്കാ​നും ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്നും കാലാവസ്ഥാ കേ​ന്ദ്രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അതിനാല്‍ കാല്‍നടക്കാരും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

23-ാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി

കുവൈറ്റ്: ഇരുപത്തിമൂന്നാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിനായി കുവൈറ്റിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര വിമാനത്താവളത്തിലുള്‍പ്പെടെ സൂക്ഷ്മമായ പരിശോധനയ്ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി ഡോ. ബാസ്സില്‍ അല്‍സബ ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച്‌ വേണ്ട മുന്‍ കരുതലുകള്‍ ഉറപ്പ് വരുത്തി. കൂടാതെ യുവജനക്ഷേമവകുപ്പ് മന്ത്രി ഖാലിദ് അല്‍റൗദാന്‍, ടൂര്‍ണമെന്‍റ് സംഘാടക സമിതി ചെയര്‍മാനും ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അല്‍സാലെയും ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. രണ്ട് ഗ്രൂപ്പുകളിലായി 8 […]