മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന് താഴെ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ സൈന്യം ഉപയോഗിക്കുന്ന 440 വെടിയുണ്ടകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുനിന്നും അഞ്ച് കുഴിബോംബുകള്‍ കണ്ടത്തിയിരുന്നു. ഫ്രന്‍ഡ് ടുവേര്‍ഡ് എനിമി എന്നറിയപ്പെടുന്നതും ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നതുമായ ക്ലേമോര്‍ എന്ന് പേരുള്ള കുഴിബോംബുകളാണ് വ്യാഴാഴ്ച രാത്രിയോടെ പ്രദേശത്തെത്തിയവര്‍ അന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസെത്തി പരിശോധിച്ചതോടെ പ്രദേശത്തുനിന്ന് ആര്‍മിയുടെ ലേബലുള്ള സഞ്ചിയും കണ്ടെത്തി. കൂടുതല്‍ പരിശോധന നടത്തുകയാണ്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് […]

