കുട്ടനാട്: പ്രളയക്കെടുതിയുടെ ഭീകരാവസ്ഥയില്‍ നിന്നും കേരളം മുക്തമാവുന്നതേയുള്ളൂ, താഴ്ന്ന പല പ്രദേശങ്ങളിലെ വെള്ളം മഴ ശമിച്ചെങ്കിലും ഇറങ്ങിയിട്ടില്ല. വെള്ളം ഇരച്ചെത്തിയപ്പോള്‍ എല്ലാവരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്നാണ് ദുരന്തത്തെ നേരിട്ടത്. അതേസമയം, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയ്ക്കുള്ള കണ്ണീരണിയിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനി. മങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്‌എസ്‌എസിലെ രമ്യ കൃഷ്ണനാണ് സ്‌കൂള്‍ അസംബ്ലിയില്‍ ദുരന്തത്തെ അതിജീവിച്ച കഥ വിവരിച്ചത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വിശപ്പു സഹിക്കാനാകാതെ വിളിക്കാത്ത കല്യാണത്തിന്‍റെ സദ്യ കഴിക്കേണ്ടി വന്നു.’അഭിമാനബോധത്തിനു മേലെ ജീവിതത്തിന്‍റെ യഥാര്‍ഥമുഖം കണ്ടതിന്‍റെ […]

