ടൊവിനോ തോമസിന്‍റെ ചിത്രങ്ങളെല്ലാം ഒരുതരത്തില്‍ വിവാദങ്ങളില്‍ ഇടംപിടിച്ചതാണ്. മായാനദിയിലെ ലിപ്ടുലിപ്പും അഭിയുടെ കഥ അനുവിന്‍റെയും എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളും, തീവണ്ടിയിലെ പുകവലിയുമൊക്കെ വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. ടൊവിനോ ഒരു ചുംബന വീരനാണെന്നുവരെ പരിഹാസമുണ്ടായി. ഇപ്പോഴിതാ ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയ്ക്ക് ആരാധകന്‍റെ ഉപദേശവുമെത്തി. കുപ്രസിദ്ധ പയ്യനിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതിലും പ്രണയരംഗങ്ങളുണ്ടെന്ന് ഉറപ്പായി. ഇതോടെയാണ് അനുസിത്താരയ്ക്ക് ഉപദേശമെത്തിയത്. ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി, എന്നാണ് […]

