പ്രയാഗ്: പുകവലിക്കുന്ന സന്ന്യാസിമാരെ ഉപദേശിച്ച് യോഗ ഗുരു ബാബാ രാംദേവ്. രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ല. പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നതിന് നാം പ്രതിജ്ഞ എടുക്കണമെന്നും കുംഭമേളയില്‍ പങ്കെടുക്കവേ രാംദേവ് പറഞ്ഞു. നമ്മള്‍ രാമനേയും കൃഷ്ണനേയുമാണ് പിന്തുടരുന്നത്. അവര്‍ ജീവിതത്തില്‍ ഒരിക്കലും പുകവലിച്ചിരുന്നില്ല. പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നത് പുകവലി ഉപേക്ഷിക്കുന്നതിന് നാം പ്രതിജ്ഞ എടുക്കണം. വീട്, അമ്മ, അച്ഛന്‍ ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചവരാണ് സന്ന്യാസിമാര്‍. പിന്നെ എന്തുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെന്നും രാംദേവ് ചോദിച്ചു. മേളയില്‍ […]

