വിവാഹരാത്രി വധുവിന്‍റെ വരനെയും കൂട്ടി രാത്രി മുഴുവന്‍ കറക്കം; കൂട്ടുകാരുടെ റാഗിങില്‍ പോലീസിന്‍റെ താക്കീത്

കുമ്പള: വിവാഹത്തിനു ശേഷമുള്ള റാഗിങില്‍ കുമ്പളയില്‍ നിന്നൊരു വ്യത്യസ്ത കഥ. വിവാഹ രാത്രി വരനെയും കൂട്ടി ആഘോഷമെന്ന പേരില്‍ കറങ്ങിയ കൂട്ടുകാരുടെ റാഗിംഗിനെ പോലീസ് താക്കീത് ചെയ്തു. കാസര്‍കോഡ് സി ഐ ആണ് പുലര്‍ച്ചേ നഗരത്തില്‍ നിന്നു വരനെയും കൂട്ടുകാരെയും പിടികൂടിയത്. വിവാഹാഘോഷവുമായി ബന്ധപ്പെട്ടു ഘോഷയാത്രയായി വരനെ വധുവിന്‍റെ വീട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനിടയിലാണ് സുഹൃത്തുക്കള്‍ രാത്രി മുഴുവന്‍ കറക്കിയത്. വരന്‍ വിവാഹ ദിനം വൈകിട്ടു മൊഗ്രാലിലെ വധുവിന്‍റെ വീട്ടിലേയ്ക്കു പുറപ്പെട്ടുവെങ്കിലും എത്തിയതു പിറ്റേന്നു രാവിലെ ഏഴുമണിക്കാണ്. ഇതുമൂലം വധുവിന്‍റെ വീട്ടുകാര്‍ രാത്രി […]