‘കോട്ടയം കുര്‍ബാന’യുമായി നയന്‍സ് വീണ്ടും മലയാളത്തിലേക്ക്

മലയാളക്കരയില്‍ നിന്നും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച്‌ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിയായി മാറിയ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയനിയമത്തിലെ ശ്രദ്ധേയ കഥാപാത്രത്തിനു ശേഷം ഏറെ പ്രത്യേകതകളുള്ള കഥാപാത്രത്തെയാണ് നയന്‍സ് അടുത്തതായി വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാനയിലൂടെയാണ് നയന്‍താര തിരിച്ചുവരവിനൊരുങ്ങുന്നത്. പൂര്‍ണമായും സ്ത്രീ കേന്ദ്രീകൃത സിനിമയാണിതെന്ന പ്രത്യേകതയും ‘കോട്ടയം കുര്‍ബാന’യ്ക്കുണ്ട്. മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാള്‍ അതിഥി […]