കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ച സംഭവം; ഡോ. ജോൺ എസ് കുര്യനെ സ്ഥലം മാറ്റി

കോട്ടയം: നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സർജറി വിഭാഗം മേധാവി ഡോ. ജോൺ എസ്. കുര്യനെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാർ പ്രക്ഷോഭം നടത്തിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അടിയന്തര അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റിയത്. കോട്ടയം മെഡിക്കൽ കോളേജിൽ സർജറി വിഭാഗം മേധാവി നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. […]