പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവര്‍ ഒന്നിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ആരാരോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്‍ ആമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിതാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിവാഹ ശേഷം നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അഭിനയ രംഗത്തേക്ക് നസ്രിയ വീണ്ടും തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തികഞ്ഞ സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെ യും കഥയാണ് ‘കൂടെ’ പറയുന്നത്. അതുല്‍ കുല്‍ക്കര്‍ണി, […]

