‘കാക്കി’യില്‍ തിളങ്ങാന്‍ കാര്‍ത്തിക്; ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വിട്ടു

തമിഴ് നടൻ സൂര്യക്ക് പിന്നാലെ പോലീസ് വേഷത്തിൽ തിളങ്ങാൻ അനുജൻ കാർത്തിയും എത്തുന്നു. പുതിയ തെലുങ്ക് ചിത്രം കാക്കിയിലാണ് കാർത്തി പോലീസ് വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ  ട്രെയിലര്‍ പുറത്തെത്തി. കാക്കി  ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. പോലീസുകാരുടെ കഥപറഞ്ഞ പല  ചിത്രങ്ങളും  ഉണ്ടായിട്ടുണ്ടെങ്കിലും ഈ ചിത്രം  അതിൽ നിന്ന് വ്യത്യസ്തമായിരിക്കും.  ചീത്ത പുരുഷന്മാരെ പിന്തുടരുന്ന ശക്തമായ കഥാപാത്രമായാണ് കാര്‍ത്തി എത്തുന്നത്. ആദിത്യ മ്യൂസിക്കിന്‍റെ  ബാനറിൽ ഉമേശ് ഗുപ്തയും സുഭാഷ് ഗുപ്തയും ചേർന്ന് നിർമ്മിക്കുന്ന  ചിത്രം  എച്ച്‌.വിനോദാണ്  സംവിധാനം ചെയ്യുന്നത്. […]