ചൂട് വെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു

കരുനാഗപ്പള്ളി: ചൂട് വെള്ളം ദേഹത്ത് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. പുത്തന്‍തെരുവ് കുലശേഖരപുരം സ്റ്റേഡിയം വാര്‍ഡില്‍ കട്ടച്ചിറ തെക്കേതില്‍ റിയാസ് സുബിന ദമ്പതികളുടെ ഏക മകനായ  റിള്വാന്‍ ആണ് മരിച്ചത്. ഒരാഴ്ചക്ക് മുന്‍പായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് വെള്ളം ചൂടാക്കി ടേബിളിന്‍റെ പുറത്ത് വെച്ചിരുന്നു. അത് അബദ്ധവശാല്‍ മറിഞ്ഞ് കുഞ്ഞിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് കഴിഞ്ഞ ദിവസം രാവിലെ മരണപ്പെട്ടത്.