കോട്ടയം: പത്താമുട്ടത്ത് കരോള്‍ സംഘത്തെ അക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അക്രമം ഭയന്ന് സെന്‍റ് പോള്‍ ആംഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന സംഘം ഇന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അന്വേഷണത്തിനോട് സിപിഎമ്മും ഡിവൈഎഫ്‌ഐയും സഹകരിക്കും. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നായിരുന്നു പള്ളിയില്‍ കഴിഞ്ഞുവന്നിരുന്നവരുടെ ആരോപണം. ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് നേരെ അക്രമം നടന്നത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ കോടതി ജാമ്യത്തില്‍ […]

