നെടുമങ്ങാട്: പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ സ്‌കൂളിനു സമീപം അനൂപ് ഭവനില്‍ അനൂപിന്‍റെ ഭാര്യ പ്രീതയെ (24) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഒന്നര വയസുള്ള മകളെ ബന്ധുക്കള്‍ താമസിക്കുന്ന അടുത്ത വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടില്‍ കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ പോയ പ്രീതയെയാണു പിന്നീട് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്‍റെ പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. ഭര്‍ത്താവ് അനൂപും പിതാവും വിദേശത്താണ്. ഭര്‍തൃമാതാവ് ഉഷയോടൊപ്പമായിരുന്നു പ്രീത താമസിച്ചിരുന്നത്. […]

