ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; കൃപേഷിന്‍റെ തലച്ചോര്‍ പിളര്‍ന്നു, ശരത്തിന്‍റെ ശരീരത്തില്‍ 15 വെട്ട്

കാസര്‍ഗോഡ്: ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കൃപേഷിന്‍റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ കൃപേഷിന്‍റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. ശരത്തിന്‍റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു. മുട്ടിന് താഴെ മാത്രം 5 വെട്ടുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. ഇടത് നെറ്റി മുതല്‍ പിന്നിലേക്ക് 23 സെ.മി നീളത്തില്‍ മുറിവാണ് ഉണ്ടായിരുന്നത്. ശരത്തിന്‍റെ […]

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ ഫേയ്‌സ്ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. […]

രണ്ടായിരത്തിന്‍റെ കള്ളനോട്ട് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി പോലീസ്

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് രണ്ടായിരത്തിന്‍റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചിത്താരിയിലാണ് സംഭവം വീണ്ടും ആവര്‍ത്തിച്ചത്. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്‍റെ കളളനോട്ട് നല്‍കുകയായിരുന്നു. മീനിന്‍റെ തുക കഴിച്ച്‌ ബാക്കി 1800 രൂപ ഇവര്‍ തിരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് ഏജന്‍റിനു കൊടുക്കുമ്പോഴാണ് 2000 രൂപ കള്ളനോട്ടാണെന്ന് മനസിലായത്. ആഴ്ചകള്‍ക്ക് മുന്‍പു പെരിയയിലും സമാന സംഭവം […]