‘കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെ’; വിവാദമായി ജാദവ്പൂർ യൂണിവേഴ്‌സിറ്റി അധ്യാപകന്‍റെ കുറിപ്പ്

ന്യൂഡല്‍ഹി: കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയെന്ന ജാദവ്പൂർ സർവ്വകലാശാല അധ്യാപകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ജാദവ്പൂർ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ഇരുപത് വർഷമായി ഇന്‍റർനാഷണല്‍ റിലേഷൻസ് അധ്യാപകനായി ജോലിനോക്കുന്ന കനക് സർക്കാർ എന്ന വ്യക്തിയാണ് പോസ്റ്റിന് പിന്നിൽ. സംഭവം വിവാദമായതോടെ കനക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ‘കന്യകയായ വധു- എന്തുകൊണ്ട് ആയിക്കൂട?’എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ‘മിക്ക ആണുങ്ങളും വിഡ്ഢികളായിതന്നെ ഇരിക്കുകയാണ്. കന്യകയായ വധുവിനെ കുറിച്ച് അവർ ബോധവാന്മാരല്ല. കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി […]