ഐശ്വര്യയ്ക്ക് പിന്നാലെ കാനില്‍ തിളങ്ങി നവവധു സോനം കപൂര്‍; ചിത്രങ്ങള്‍ കാണാം

ഐശ്വര്യയ്ക്ക് പിന്നാലെ കാനില്‍ തിളങ്ങി നവവധു സോനം കപൂര്‍. ആരെയും അമ്പരപ്പിക്കും വിധം സുന്ദരിയായിരുന്നു കാനിലെ റെഡ് കാര്‍പ്പെറ്റില്‍ സോനം. മെഹന്ദി മായാത്ത കൈകളുമായി ഓഫ് വൈറ്റ് ലെഹങ്കയണിഞ്ഞാണ് സോനം റെഡ് കാര്‍പ്പറ്റിലെത്തിയത്. കാതില്‍ തന്‍റെ വെഡ്ഡിംഗ് റിംഗിന് സമാനമായ കമ്മലുകളാണ് സോനം അണിഞ്ഞത്. മെയ് എട്ടിനാണ് സോനം ബിസിനസ്സുകാരനായ ആനന്ദ് അഹൂജയെ വിവാഹം ചെയ്തത്.   നേരത്തേ ബട്ടര്‍ഫ്‌ലൈ ഗൗണിലും സില്‍വര്‍ ഗൗണിലുമെത്തി ഐശ്വര്യ ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യ ദിനം മകളുമൊത്താണ് താരം എത്തിയത്. മകളെ […]

കാനില്‍ സൂപ്പര്‍ഹോട്ട് ലുക്കില്‍ കങ്കണയും ദീപികയും; ചിത്രങ്ങള്‍ കാണാം

കാന്‍ ഫെസ്റ്റിവലിന്‍റെ റെഡ്കാര്‍പ്പറ്റില്‍ താരമായി കങ്കണ റണാവത്തും ദീപിക പദുക്കോണും. രണ്ടാമത്തെ ദിവസത്തില്‍ കങ്കണ ധരിച്ചത് ക്യാറ്റ്‌സ്യൂട്ടാണ്. നെഡ്രറ്റ് ടാസിറോഗ്ലു ഡിസൈന്‍ ചെയ്ത നെഡോയില്‍ താരം ഹോട്ട് ആയിരുന്നു. ആദ്യത്തെ കാന്‍ ഫെസ്റ്റിവല്‍ ആണെങ്കിലും ഭയമില്ലാതെയാണ് കങ്കണ റെഡ്കാര്‍പ്പറ്റിലെത്തിയത്. ലോറിയലിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ദീപിക സുഹൈര്‍ മുറാഡ് ഒരുക്കിയ ഷീര്‍ ലേസ് വസ്ത്രമാണ് ധരിച്ചത്. ലൊറൈന്‍ ഷ്വാര്‍ട്‌സിന്‍റെ ആഭരണങ്ങളും നിക്കോളസ് കിക്ക്‌വുഡ ഹീല്‍സും ധരിച്ചാണ് റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയത്.