സ്വര്‍ണവുമായി പോയ കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം മോഷ്ടാക്കള്‍ തട്ടിക്കൊണ്ടു പോയി

തൃശ്ശൂര്‍: കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ പരാതി കൊടുത്തതായി കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിട്ട ശേഷം മോഷ്ടാക്കള്‍ സ്വര്‍ണ്ണവുമായി കടന്നു. തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. വാളയാറിന് സമീപം ചാവടിയില്‍ വച്ചാണ് മോഷ്ടാക്കളുടെ സംഘം ഇന്ന് രാവിലെ പതിനൊന്നരയോടെ സ്വര്‍ണ്ണം കൊണ്ട് പോകുകയായിരുന്ന വാഹനം തട്ടിയെടുക്കുന്നത്. പെട്രോള്‍ പമ്പിന് […]

വിവാദങ്ങൾക്കൊടുവിൽ ക​ല്യാ​ണ്‍ ജൂ​വ​ലേ​ഴ്സ് പ​ര​സ്യം പി​ന്‍​വ​ലി​ച്ചു

നടി മഞ്ജു വാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച പരസ്യം വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഇരുവരും ഒന്നിച്ച ഇന്ത്യയിലെ തന്നെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ കല്യാണിന്‍റെ ജുവലറി പരസ്യമാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഈ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. പരസ്യത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്. ഇതില്‍ മാപ്പ് പറഞ്ഞ് […]