തൃശൂര്‍: മഞ്ജുവാര്യര്‍ നായികയായെത്തുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ റിലീസിംഗിന് സ്റ്റേ പിന്‍വലിച്ചു. സിനിമയുടെ കഥയുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഒത്തുതീര്‍പ്പായതോടെയാണ് സ്‌റ്റേ തൃശൂര്‍ അതിവേഗകോടതി നീക്കിയത്. ഇതോടെ വിഷുവിന് ‘മോഹന്‍ലാല്‍’ വരുമോ ഇല്ലയോ എന്ന ആശങ്കകള്‍ക്ക് വിരാമമായി. പരാതിക്കാരനായ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതോടെ അദ്ദേഹം പരാതി പിന്‍വലിക്കുകയായിരുന്നു. ചിത്രം വിഷുവിന്‍റെ തലേദിവസം റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു കഴിഞ്ഞ ദിവസം റിലീസിംഗ് സ്റ്റേ ചെയ്തത്. ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കരപേടിയാണ്’ എന്ന തന്റെ […]
Tag: kalavoor ravikumar
‘മോഹന്‍ലാല്‍’ ചിത്രത്തിന് സ്‌റ്റേ..!
ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ചിത്രത്തിന്‍റെ റിലീസ് തടഞ്ഞു. തൃശ്ശൂര്‍ ജില്ലാ കോടതിയുടേതാണ് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്. തന്‍റെ സമാഹാരം മോഷ്ടിച്ചെന്നാണ് രവികുമാറിന്‍റെ പരാതി. ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് രവികുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കലവൂര്‍ രവികുമാര്‍ പറഞ്ഞത് ഇങ്ങനെ: ‘ഞാന്‍ എഴുതിയ കഥാസമാഹാരത്തിന്‍റെ രണ്ട് എഡിഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത് മോഹന്‍ലാലടക്കം വായിച്ചതാണ്. മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം […]


