പി ജയരാജന്‍ ഇല്ല ; പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം : പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്‍റെ അം​ഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സെക്രട്ടേറിയറ്റില്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു ഒഴിവുണ്ടായിരുന്നു. ഈ ഒഴിവിലേക്ക് കെ എന്‍ ബാല​ഗോപാലിനെ ഉള്‍പ്പെടുത്തി. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ […]