ജൊഹാനാസ്ബര്‍ഗ്: വാണ്ടറേര്‍സില്‍ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ. ഓപ്പണര്‍മാരെ രണ്ട് പേരെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 27 ഓവറുകള്‍ പിന്നിട്ട ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 45/2 എന്ന നിലയിലാണ്. ലോകേഷ് രാഹുലിനെ ഫിലാന്‍ഡര്‍ പുറത്താക്കുകയായിരുന്നു. ഏഴാമത്തെ പന്തിലാണ് രാഹുല്‍ ക്രീസ് വിട്ടത്. 32 പന്തില്‍ എട്ടു റണ്‍സെടുത്ത മുരളി വിജയ് രണ്ടാമത് പുറത്തായി. വിജയിയെ റബാദ പുറത്താക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വ്യത്യസ്തമായ സമീപനമാണ് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും സ്വീകരിച്ചത്. പുജാര തന്‍റെ ആദ്യ […]

