ഗോദ: ജാര്‍ഖണ്ഡിലെ ഗോദയില്‍ ജില്ലാ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്നു മകളുടെ മൃതദേഹവുമായി പിതാവ് ബൈക്കില്‍. പെലഗരി സ്വദേശിയ മഹാദേവ് ഷായ്ക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം നേരിടേണ്ടിവന്നത്. പണമില്ലാത്തതിന്‍റെ പേരില്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതോടെ മകളുടെ മൃതദേഹവുമായി ഷാ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ബുധനാഴ്ചയാണ് ഷായുടെ മകള്‍ ലളിത കുമാരിയെ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു മരണം സംഭവിക്കുകയായിരുന്നു. ലളിതയെ നേരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്.

