സിഡ്നി: ഓസ്ട്രേലിയന്‍ നാടക-സിനിമ താരം ജെസിക്കാ ഫാല്‍കോട്ട് അന്തരിച്ചു. മൂന്നു ആഴ്ച മുന്‍പ് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ജെസിക്ക ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് സിഡ്നിയിലെ സെ ജോര്‍ജ് ഹോസ്പ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഡിസംബര്‍ 26-ന് സിഡ്നിയുടെ കിഴക്കന്‍ തീരത്തിനടുത്തുവെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു ജസീക്കയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അച്ഛന്‍ വിവിയന്‍ ഫാല്‍കോട്ടും, അമ്മ ലാര്‍സും അപകടസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. സഹോദരിയും നടിയുമായ ഇരുപത്തൊന്നുകാരി അനാബെല്ല മൂന്നു […]

